സംസ്ഥാനത്തിൻെറ പുതിയ മദ്യനയം ഇന്ന്

507
Advertisement

തിരുവനന്തപുരം.സംസ്ഥാനത്തിൻെറ പുതിയ മദ്യനയം ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും.അടുത്ത
സാമ്പത്തിക വർഷത്തേക്കുളള മദ്യനയം യോഗത്തിൻെറ അജണ്ടയിലുണ്ട്.കരട് മദ്യനയത്തിന് സി.പി.ഐ.എം അംഗീകാരം
നൽകിയതിന് പിന്നാലെയാണ് വിഷയം മന്ത്രിസഭാ തീരുമാനത്തിനായി എത്തുന്നത്. നിലവിലുളള മദ്യനയത്തിൽ കാതലായ
മാറ്റം നിർദേശിക്കുന്ന കരട് നയമാണ് എക്സൈസ് വകുപ്പ് തയാറാക്കിയിരുന്നത്. എന്നാൽ ഒന്നാം തീയതിയിലെ ഡ്രൈ ഡേ
ഒഴിവാക്കുന്നത് അടക്കം വിവാദമാകാൻ സാധ്യതയുളള നിർദേശങ്ങൾ സി.പി.എം നേതൃത്വം ഒഴിവാക്കിയിട്ടുണ്ടെന്നാണ്
സൂചന

Advertisement