അമ്മയുടെ ആണ്‍ സുഹൃത്തിനെ മകൻ കെണിയൊരുക്കി ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്, കിരണിനെ കൂടാതെ മാതാവിനും പിതാവിനുമെതിരെ കൊലക്കുറ്റം

982
Advertisement

ആലപ്പുഴ. പുന്നപ്രയിൽ അമ്മയുടെ ആണ്‍ സുഹൃത്തിനെ മകൻ കെണിയൊരുക്കി ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കിരണിനെ കൂടാതെ മാതാവിനും പിതാവിനുമെതിരെ കൊലക്കുറ്റം ചുമത്തി. മാതാപിതാക്കളായ കുഞ്ഞുമോനും അശ്വമ്മയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പോലീസ് എഫ്ഐആർ. ഇന്ന് മകൻ കിരണിനെ വീണ്ടും തെളിവെടുപ്പിന് എത്തിക്കും. വൈദ്യുതാഘാതം ഏൽക്കാൻ കെണിയൊരുക്കിയതിന്റെ തെളിവ് ശേഖരണത്തിനായി ബോംബ് ഡിക്റ്റഷൻ സ്കോഡും സ്ഥലത്തെത്തും. മാതാവിന് കൊല്ലപ്പെട്ട ആളുമായുള്ള ബന്ധത്തിൽ മകനുണ്ടായ നാണക്കേടാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി.

Advertisement