വാർത്താനോട്ടം

660
Advertisement

2025 ഫെബ്രുവരി 01 ശനി

BREAKING NEWS

? ആലപ്പുഴ മാന്നാർ ചെന്നിത്തലയിൽ മകൻ പെട്രോൾ ഒഴിച്ച് വീടിന് തീ കൊളുത്തി അച്ഛൻ രാഘവൻ (92) അമ്മ ഭാരതി ( 90) എന്നിവരെ കൊന്നു .മകൻ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു

?വയനാട്ടിലെ വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി. കൊല്ലപ്പെട്ട മുജീബും പ്രതി മുസ്തഫയും ബന്ധുക്കൾ.

?പാലക്കാട് ചന്ദ്ര നഗറിൽ ടാങ്കർ ലോറി മറിഞ്ഞു .ലോഡിംഗ് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

?ഫിലാഡൽഫിയയിൽ യു എസ് ചെറുവിമാനം തകർന്നു വീണു.വിമാനത്തിൽ 6 പേർ ഉണ്ടായിരുന്നു.ജനവാസ മേഖലയിൽ ആയിരുന്നു അപകടം.

?ദില്ലിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കാഴ്ച പരിധി 50 മീറ്ററായി കുറഞ്ഞു.

?പാലക്കാട് കയറാടിയിൽ യുവാവിന് വെട്ടേറ്റു.പരിക്കേറ്റ ഷാജിയെ തൃശൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

?വിവാദ പരാമർശം: സോണിയാ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകും.

? കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന എട്ടാം കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11ന്

? കേരളീയം ?

?കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ കേരളത്തിന് അഭിനന്ദനം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നത് ചൂണ്ടികാട്ടിയാണ് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്.

?ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളേജില്‍ ഫ്രീസര്‍ ഒഴിവില്ലാത്തതിനാല്‍ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

?ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ ഹരികുമാറിന് മാനസിക പ്രശ്‌നമുണ്ടെന്നും ഇതിനാല്‍ തന്നെ പലപ്പോഴും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്നും പൊലീസ്.

?ദേവന്ദുവിന്റെ കൊലപാതകത്തിന് പിന്നില്‍ ജ്യോത്സ്യന്‍ ദേവീ ദാസന് പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ്. 36 ലക്ഷം തട്ടിയെടുത്തുവെന്ന കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്.

? തൃപ്പൂണിത്തുറയിലെ 15 വയസ്സുകാരന്‍ മിഹിറിന്റെ ആത്മഹത്യയില്‍ പൊലീസ് അടിയന്തര നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

? അടിയന്തര ഘട്ടങ്ങളില്‍ രക്തം എത്തിച്ചു നല്‍കാനായി കേരള പൊലീസിന്റെ പോല്‍ ബ്ലഡ്. അടിയന്തര ഘട്ടങ്ങളില്‍ ഈ ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്താമെന്ന് കേരള പൊലീസ് അറിയിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടു കൂടിയാണ് പ്രവര്‍ത്തനം.

?ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയുമെന്ന് കെഎസ്ഇബി. ഇന്ധന സര്‍ചാര്‍ജായി പിരിക്കുന്ന 19 പൈസയില്‍ നിന്ന് ഒമ്പത് പൈസ കുറവ് വരുത്തിയതോടെയാണ് ഇത്.

? തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

?പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കി സര്‍വകലാശാല ഉത്തരവ് ഇറക്കി.

? ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മല്‍സ്യത്തൊഴിലാളി യൂണിയനുകള്‍. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

?നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുധാകരന്റെ നഴ്സിങ് പാസായ മൂത്ത മകള്‍ അതുല്യക്ക് സര്‍ക്കാര്‍ തലത്തില്‍ ജോലി നല്‍കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

?? ദേശീയം ??

?കേന്ദ്ര ബജറ്റ് ഇന്ന്. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തേയും നിര്‍മ്മല സീതാരാമന്റെ എട്ടാമത്തേയും ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്. പിന്നാക്കവിഭാഗങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ് ആയിരിക്കുമെന്ന് സൂചന.

? ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി.

? ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നെന്ന രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍. കടുത്ത അതൃപ്തിയറിയിച്ച് വാര്‍ത്താ കുറിപ്പിറക്കിയ രാഷ്ട്രപതി ഭവന്‍ അന്തസിനെ മുറിവേല്‍പിച്ചുവെന്ന് അപലപിച്ചു.

? വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് തിരിച്ചടി. മൂന്ന് മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവെക്കുകയായിരുന്നു. ബലാത്സംഗ കേസില്‍ പ്രതി ആയതോടെ 2019ല്‍ നിത്യാനന്ദ ഇന്ത്യ വിട്ടിരുന്നു.

? ദില്ലിയിലെ കുടിവെള്ളത്തില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കിയെന്ന പ്രസ്താവനയില്‍ തെരഞ്ഞടുപ്പ് കമ്മീഷന് മുന്നില്‍ നേരിട്ടെത്തി മറുപടി നല്‍കി അരവിന്ദ് കെജ്രിവാള്‍. അമോണിയയുടെ അളവിനെ സംബന്ധിച്ച് ദില്ലി ജല ബോര്‍ഡിന്റെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മറുപടി.

? ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ എഎപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളെന്ന് സൂചന. ഏഴ് എഎപി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.

?ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയതും അദ്ദേഹത്തിന്റെ വസതിയിലെ സിസിടിവിയില്‍ പതിഞ്ഞ മുഖവും ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുള്‍ ഇസ്ലാമിന്റേതെന്ന് അന്വേഷണ സംഘം.

?നിരോധിത ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് മണിപ്പൂരില്‍ വിഘടനവാദത്തിന് ശ്രമിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍.

? സ്വകാര്യ മേഖലയില്‍ ജോലിസമയത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് സാമ്പത്തിക സര്‍വേ.

? കായികം ?

? അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. നാളത്തെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.

? ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 15 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവെച്ച 182 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലീഷ് നിരയുടെ മറുപടി 19.4 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു.

Advertisement