വിവാഹതലേന്ന് യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

1630
Advertisement

കോട്ടയം: ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് ഇന്നലെ രാത്രി വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് എം.സി റോഡിൽ കുറവിലങ്ങാട്    കളിക്കാവിൽ വെച്ച് ബുധനാഴ്ച രാത്രി 10 മണിയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്. ജിജോ സഞ്ചരിച്ച ബൈക്ക് ഒരു ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.  ജിജോയ്ക്ക് ഒപ്പം ബൈക്കിൽ ഉണ്ടായിരുന്ന സുഹൃത്ത് അജിത്തിനെ പരിക്കേറ്റ നിലയിൽ  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവാഹ സംബന്ധമായ ആവശ്യത്തിനായി ഇവർ പോയതായിരുന്നു. ഇന്ന് ഇലയ്ക്കോട് പള്ളിയിൽ ജിജോയുടെ വിവാഹം നടക്കേണ്ടതായിരുന്നു.

Advertisement