19 കാരിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം: ആൺ സുഹൃത്ത് അറസ്റ്റിൽ

2174
Advertisement

കൊച്ചി: വീടിനുള്ളിൽ അവശനിലയിൽ പോക്സോ ഇരയായ 19കാരിയെ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ്. ഞായറാഴ്ചയാണ് പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവിൽ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. അതേസമയം, പെൺകുട്ടി മർദ്ദനത്തിനിരയായതായി പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത സുഹൃത്ത് മുൻപും തല്ലു കേസിലെ പ്രതിയാണ്. ഇയാൾ കയർ കഴുത്തിൽ കുരുക്കിയതാണോ എന്നാണ് ഉയരുന്ന സംശയം.

Advertisement