ശ്രീറാമിന് കൃഷി, പി ബി നൂഹിന് ഗതാഗതം വകുപ്പുകളുടെ തലപ്പത്ത് അഴിച്ചുപണി

945
Advertisement

തിരുവനന്തപുരം.വകുപ്പുകളുടെ തലപ്പത്ത് അഴിച്ചുപണി നടത്തി സർക്കാർ.ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പ്
ഡയറക്ടറായി നിയമിച്ചു.നിലവിൽ കൃഷിവകുപ്പ് ഡയറക്ടറായിരുന്ന അദീല അബ്ദുളളയെ സാമൂഹ്യ
നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചതോടെയാണ് ശ്രീറാം കൃഷിവകുപ്പ് ഡയറക്റായി നിയമിതനായത്.സപ്ളൈകോ
സി.എം.ഡി ആയിരുന്ന പി.ബി.നൂഹിനെ ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. -ഡോ.അശ്വതി ശ്രീനിവാസ് ആയിരിക്കും സപ്ളൈകോയുടെ പുതിയ സി.എം.ഡി.മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ ചില അധിക ചുമതലകളിൽ
നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്

Advertisement