ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റം: ഉയര്‍ന്ന പിഴ ഈടാക്കണമെന്ന് ഹൈക്കോടതി

1795
Advertisement

ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിനെതിരെ ശക്തമായ നിലപാടുമായി ഹൈക്കോടതി. ഇത്തരം രൂപമാറ്റങ്ങളില്‍ കര്‍ശന നടപടി വേണമെന്നും പരമാവധി ഉയര്‍ന്ന പിഴ തന്നെ ഈടാക്കണമെന്നും എംവിഡിയോട് ഹൈക്കോടതി പറഞ്ഞു. അപകടമുണ്ടാക്കുന്ന ബസ്സുകള്‍ക്ക് മാത്രം ഉയര്‍ന്ന പിഴ പോരായെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് പരമാവധി ഉയര്‍ന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നിരത്തുകളില്‍ പരിശോധന ശക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

Advertisement