വാർത്താനോട്ടം

819
Advertisement

2025 ജനുവരി 28 ചൊവ്വ

BREAKING NEWS

?പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ടെന്ന് എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ.

?നിലപാട് എല്‍ഡിഎഫ് നേതൃത്തെ അറിയിക്കും. ഒയാസിസ് കമ്പനിക്ക് നല്‍കിയ അനുമതിയില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴാണ് സിപിഐ വേണ്ട എന്ന നിലപാട് പറയുന്നത്.

?റേഷന്‍കട സമരം റേഷന്‍ വ്യാപാരികള്‍ അവസാനിപ്പിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്.

?ഡിസംബര്‍ മാസത്തെ ശമ്പളം ഇന്ന് നല്‍കും. വിശദമായി പഠിച്ച ശേഷം വേതന പരിഷ്‌കരണം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

?വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.

?താമരശ്ശേരി പുല്ലാഞ്ഞിമേട്ടിൽ ജീപ്പ് മറിഞ്ഞു.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

? പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും.

? ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെയും കാണും.

?ഇന്ന് ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പ്രിയങ്ക ഗാന്ധി ബത്തേരിയിലെ വിജയന്റെ വീട്ടിലെത്തുക.

? സ്ത്രീത്വത്തെ അപമാനിച്ചെന്ന മലയാളത്തിലെ പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ എറണാകുളം എളമക്കര പൊലീസ് കേസെടുത്തു.

?വിഴിഞ്ഞം തുറമുഖ വികസനം: അന്താരാഷ്ട്ര കോൺക്ലേവ് തിരുവനന്തപുരത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

?കേരളീയം ?

? നെന്‍മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്കായി തെരച്ചില്‍ നടത്തുന്നത് നൂറിലധികം നാട്ടുകാര്‍. പ്രതി ഈ പ്രദേശത്തുണ്ട് എന്ന സൂചനയെ തുടര്‍ന്നാണ് നാട്ടുകാരും അന്വേഷണ സംഘത്തോടൊപ്പം ചേര്‍ന്നത്. നേരം പുലരുന്നതോടെ പ്രതിയെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

? നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ വീട്ടില്‍ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പി കണ്ടെത്തി. കൂടാതെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാളും പൊലീസ് കണ്ടെത്തി.

? തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സുധാകാരനും കുടുംബവുമാണെന്നുള്ള ചെന്താമരാക്ഷന്റെ സംശയവും അതിനെ തുടര്‍ന്നുള്ള പകയുമാണ് പാലക്കാട് നെന്മാറ കൊലപാതകത്തിന് പിന്നിലെന്ന് പോലിസ്.

? നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സുധാകരനും മകളും പരാതി നല്‍കിയിട്ടും കേസ് എടുക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചിരുന്നുവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

? ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയ ചലച്ചിത്ര താരത്തിനോട് മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാകാന്‍ നോട്ടീസ്. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് ലഭിച്ചത്.

? പാലക്കാട്ടെ മദ്യനിര്‍മാണശാല വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വികസനം വേണമെന്നും വികസനത്തിന് എതിരല്ലെന്നും വഴിമുടക്കുന്ന പാര്‍ട്ടി അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

? കടുവാ ഭീതി ഒഴിഞ്ഞതിന് പിന്നാലെ വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. റാട്ടകൊല്ലിയില്‍ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തില്‍ വിനീതിന്റെ കൈക്ക് പരിക്കേറ്റു.

?ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിന്‍സ് (55) ആണ് മരിച്ചത്.

?? ദേശീയം ??

? അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപ് അധികാരമേറ്റ ശേഷം ഇതാദ്യമായാണ് മോദി സംസാരിക്കുന്നത്.

? ഗംഗയില്‍ മുങ്ങിനിവരുന്നതുകൊണ്ട് രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാകുമോയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇവര്‍ക്ക് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും പാവപ്പെട്ടവരെ മതത്തിന്റെ പേരില്‍ ചൂഷണം ചെയ്യുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.

? കര്‍ഷകസമരം ഉള്‍പ്പെടെ പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടനകള്‍ ഏറ്റെടുക്കുന്ന പ്രക്ഷോഭപരിപാടികളില്‍ രാജ്യത്തുടനീളം പാര്‍ട്ടിയുടെ ഇടപെടല്‍ സജീവമാക്കാന്‍ സി.പി.എം. പാര്‍ട്ടിയുടെ സ്വതന്ത്രശക്തി വീണ്ടെടുക്കാന്‍ ഇത് അനിവാര്യമാണെന്നാണ് സി.പി.എം വിലയിരുത്തല്‍.

? തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ കുരവി ഗ്രാമത്തിലെ ബന്‍ജാരെ താണ്ടയില്‍ 25ഓളം കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തി. കുരങ്ങന്മാരുടെ ശല്യം രൂക്ഷമായ മേഖലയില്‍ സംഭവം കണ്ടെത്തിയ നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്.

? മഹാകുംഭമേളയുടെ വര്‍ണാഭമായ കാഴ്ചയുടെ ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭ മേളയുടെ 13ാം ദിവസമായ ഞായറാഴ്ചയിലെ രാത്രി ദൃശ്യങ്ങളാണ് ബഹിരാകാശ സഞ്ചാരിയായ ഡോണ്‍ പെറ്റിറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

? മുഡ ഭൂമി അഴിമതിക്കേസിലെ അന്വേഷണ റിപ്പോര്‍ട്ട് കര്‍ണാടക ഹൈക്കോടതിയുടെ ധര്‍വാഡ് ബെഞ്ചിന് സമര്‍പ്പിച്ച് ലോകായുക്ത. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്തക്ക് ജനുവരി 28 വരെയാണ് ഹൈക്കോടതി സമയം നല്‍കിയിരുന്നത്.

? മുഡ ഭൂമി അഴിമതി കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാര്‍വ്വതിക്കും നഗര വികസന മന്ത്രി ബൈരതി സുരേഷിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി.

? രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി യുസിസി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.

? ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്കിങ് ഏരിയയില്‍ നിന്ന് ആപ്പിള്‍ വാച്ച് മോഷണം പോയെന്ന് ആരോപിച്ച് ഒരു ഡോക്ടര്‍ പോസ്റ്റ് ചെയ്ത സംഭവം കള്ളമെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്.

?? അന്തർദേശീയം ??

? അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം. ഇതിന്റെ ഭാഗമായി സിഖ് മതവിശ്വാസികളുടെ ഗുരുദ്വാരകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമാണ് സംഭവം.

? നേരിട്ട് വിമാന സര്‍വീസ് നടത്താനും 2020 മുതല്‍ നിര്‍ത്തിവച്ച കൈലാഷ് മാനസരോവര്‍ യാത്ര പുനരാരംഭിക്കാനും ഇന്ത്യയും ചൈനയും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.

? ഗാസ വൃത്തിയാകണമെങ്കില്‍ അവിടുത്തെ ജനങ്ങളെ ഒഴിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ എതിര്‍ത്ത് ജോര്‍ദാനും ഈജിപ്തും. ഗാസയിലെ അഭയാര്‍ഥികളെ ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സ്വീകരിക്കണമെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.

? കായികം ?

? അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി.യുടെ പോയവര്‍ഷത്തെ വനിതാ ഏകദിന ക്രിക്കറ്റര്‍ ബഹുമതി ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്.

Advertisement