കിളിമാനൂരിലെ ലഹരി കൊല, പിതാവിനെകൊന്ന ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തി

Advertisement

തിരുവനന്തപുരം. കിളിമാനൂരിലെ ലഹരി കൊല. പ്രതി ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തി.കിളിമാനൂരില്‍ പിതാവിനെ കൊലപ്പെടുത്തിയ പ്രതി ആദിത്യന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. 22 കാരൻ പിതാവിനെ കൊലപ്പെടുത്തിയത് ഫോണിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്. ആദിത്യൻ സ്ഥിരം ലഹരിക്ക് അടിമ എന്ന് പോലീസ്. എറണകുളം ഡീഅഡിക്ഷൻ സെൻ്ററിൽ ചികിത്സ നൽകിയിരുന്നു.

വില കൂടിയ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതി ആദിത്യ കൃഷ്ണ വീട്ടില്‍ ബഹളം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് മാതാവിന്റെ ഫോണ്‍ കൈക്കലാക്കി. ഇത് തിരിച്ചു കൊടുക്കാന്‍ പിതാവ് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ വാര്‍ക്ക് തര്‍ക്കത്തിലായി. തുടര്‍ന്ന് മകന്‍ പിതാവിന്റെ മുഖത്ത് ഇടിക്കുകയും ചിവിട്ടി താഴേക്ക് തള്ളിയിടുകയും ചെയ്തു. മുഖത്തും തലയിലും ഏറ്റ ക്ഷതമാണ് മരണകാരണമായി പറയുന്നത്. യുവാവ് വീട്ടില്‍ അക്രമം നടത്തുന്നത് പതിവായിരുന്നു. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് എറണകുളത്തുള്ള ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സ നല്‍കിയെങ്കിലും മാറ്റമുണ്ടായില്ല. അമിത വേഗതയിലും റോഡ് നിയമങ്ങള്‍ തെറ്റിച്ചും ബൈക്ക് ഓടിച്ചതിന് നിരവധി തവണ ആദിത്യനെ പൊലീസ് പിടികൂടിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഹരികുമാര്‍ മരിച്ചത്. പ്രതി ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും

Advertisement