വീടിന് തീപിടിച്ചു മൂകയും ബധിരയുമായ വയോധിക മരിച്ചു

239
Advertisement

വൈക്കം. വീടിന് തീപിടിച്ചു വയോധിക മരിച്ചു.വൈക്കം ഇടയാഴം കൊല്ലന്താനം മേരി ( 75 )ആണ് മരിച്ചത്.മൂകയും ബധിരയുമായ മേരി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.രാത്രി 11 മണിയോടെ വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.വൈക്കം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.

തീ നിയന്ത്രണവിധേയമാക്കിയങ്കിലും മേരിയെ രക്ഷിക്കാനായില്ല.മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.അടുപ്പിൽനിന്ന് തീ പടർന്നതാകാം എന്നതാണ് പ്രാഥമിക നിഗമനം.

Advertisement