ലോൺ ആപ്പ് വഴി തട്ടിപ്പ്, കൊല്ലം സ്വദേശി അറസ്റ്റിൽ

101
Advertisement

തിരുവനന്തപുരം . ലോൺ ആപ്പ് വഴി പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. വടകര സ്വദേശിയുടെ പരാതിയിൽ കൊല്ലം കൊട്ടിയം സ്വദേശി ചെരുവിൽ പുത്തൻവീട്ടിൽ ജുബിൻ ആണ് അറസ്റ്റിലായത്. ഇരുപതിനായിരം രൂപ തട്ടിയെടുത്ത കേസിൽ ആണ് അറസ്റ്റ്

ക്രിപ്റ്റോ കറൻസി വഴി പ്രതി ഒരു കോടിയോളം രൂപയുടെ ട്രാൻസാക്ഷൻ നടത്തിയതായി പോലീസ് കണ്ടെത്തി. ദുബൈയിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങിയപ്പോഴാണ് പ്രതി അറസ്റ്റിലായത്. പ്രതിക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയിരുന്നു.

Advertisement