അമ്പലത്തിൻകാല അശോകൻ വധക്കേസിൽ വിധി ഇന്ന്

350
Advertisement

കാട്ടാക്കട. അമ്പലത്തിൻകാല അശോകൻ വധക്കേസിൽ വിധി ഇന്ന്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിൽ എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ എന്ന കോടതി കണ്ടെത്തിയിരുന്നു. 2013 മെയ് അഞ്ചിനാണ് സിപിഐഎം പ്രാദേശിക പ്രവർത്തകനായ അശോകനെ കൊലപ്പെടുത്തിയത്. ഒരു സംഘം ആളുകൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബ്ലേഡ് മാഫിയ സംഘം, സുഹൃത്തിനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കൊലപാതക കാരണം. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി,സന്തോഷ് എന്നിവരാണ് ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രതികൾ. ഏഴാം പ്രതി അണ്ണി സന്തോഷ്, പത്താംപ്രതി പഴിഞ്ഞി പ്രശാന്ത്, 12ാം പ്രതി സജീവ് എന്നിവർ ഗൂഢാലോചന നടത്തിയതയും തെളിഞ്ഞു. ആർഎസ്എസ് പ്രവർത്തകരാണ് ഇവർ.

Advertisement