തിരുവനന്തപുരം. പി.വി അൻവറിന്‍റെ യുഡിഎഫ് പ്രവേശനം, തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് യു.ഡി.എഫ്. തൽക്കാലം അൻവറിനെ തള്ളുകയും കൊള്ളുകയും വേണ്ട. യു.ഡി.എഫ് യോഗത്തിലും, കെ.പി.സി.സിയുടെ യോഗങ്ങളിലും അൻവർ വിഷയം ചർച്ച ചെയ്യും. മലപ്പുറം ഡി.സി.സിയുമായും കൂടിയാലോചന നടത്തും
യു.ഡി.എഫിന്റെ എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായവും സ്വീകരിക്കും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പിന്തുണ സ്വീകരിക്കുന്നതിൽ തീരുമാനം കൈക്കൊള്ളും.






































