തിരുവനന്തപുരം. മടവൂരിൽ സ്കൂൾ ബസ് അപകടത്തിൽ മരിച്ച രണ്ടാം ക്ലാസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മടവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാൽ കേബിളിൽ കുടുങ്ങി ബസ്സിനടിയിൽ അകപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. മടവൂർ ഗവൺമെൻറ് എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണേന്ദുവാണ് വീടിനു മുന്നിൽ ബസ്സിന്റെ പിൻ ചക്രം കയറിയിറങ്ങി മരിച്ചത്.
സംഭവത്തില്‍ സ്കൂൾ ബസ് ഡ്രൈവർക്ക് എതിരെ കേസെടുത്തു. മടവൂർ സ്വദേശി ബിജുകുമാറിനെതിരെയാണ് കേസ്. കുട്ടി സുരക്ഷിതമായി വീട്ടിൽ എത്തി എന്ന് ഡ്രൈവർ ശ്രദ്ധിച്ചില്ല. അശ്രദ്ധമായും ഉദാസീനതയോടെയും വാഹനം ഓടിച്ചെന്നും എഫ് ഐ ആർ





































