അമ്പലത്തിൻകാല അശോകൻ വധക്കേസ്, എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്നു  കോടതി

Advertisement

തിരുവനന്തപുരം. കാട്ടാക്കട അമ്പലത്തിൻകാല അശോകൻ വധക്കേസിൽ എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്നു  കോടതി.  തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷ ഈ മാസം 15ന് വിധിക്കും.


2013 മെയ് അഞ്ചിനാണ് സിപിഐഎം പ്രാദേശിക പ്രവർത്തകനായ അശോകനെ കൊലപ്പെടുത്തിയത്. ഒരു സംഘം ആളുകൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബ്ലേഡ് മാഫിയ സംഘം, സുഹൃത്തിനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കൊലപാതക കാരണം. സംഭവത്തിൽ 19 പേരെ പ്രതിചേർത്താണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ ഒരു പ്രതി മരിച്ചു. രണ്ടുപേർ മാപ്പ് സാക്ഷികളായി. ഒന്നു മുതൽ അഞ്ചുവരെ പ്രതികൾ കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് കോടതി കണ്ടെത്തി. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി,സന്തോഷ് എന്നിവരാണ് ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രതികൾ. ഏഴാം പ്രതി അണ്ണി സന്തോഷ്, പത്താംപ്രതി പഴിഞ്ഞി പ്രശാന്ത്, 12ാം പ്രതി സജീവ് എന്നിവർ ഗൂഢാലോചന നടത്തിയതയും തെളിഞ്ഞു. ആർഎസ്എസ് പ്രവർത്തകരാണ് ഇവർ. ശിക്ഷ ഈ മാസം 15ന് വിധിക്കും.


Advertisement