ജി സുധാകരന്റെ സാന്നിധ്യമില്ലാതെ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം

445
Advertisement

ആലപ്പുഴ.ജി സുധാകരന്റെ സാന്നിധ്യമില്ലാതെ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം. പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിൽ ക്ഷണിച്ചിട്ടും സുധാകരൻ എത്തിയില്ല. എത്താതിരുന്നത് ഉദ്ഘാടനത്തിന് ശേഷം മടങ്ങി പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ. 1975നു ശേഷം സുധാകരൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനം ആണിത്.

ജില്ലയിൽ കഴിഞ്ഞ 16 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യം ആയിരുന്നു സുധാകരൻ. ഉദ്ഘാടനത്തിനും സമാപനത്തിനും മാത്രമായിരുന്നു ജി സുധാകരനെ ക്ഷണിച്ചിരുന്നത്.

Advertisement