റിസോർ‌ട്ടിലെ കസേര മറിഞ്ഞ് ജനലിലൂടെ വീണു; മൂന്നാറിൽ 9 വയസ്സുകാരന് ദാരുണാന്ത്യം

661
Advertisement

തൊടുപുഴ: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽനിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലായിരുന്നു അപകടം. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്.

റിസോർട്ടിലെ മുറിയിൽ കസേരയിൽ കയറി നിന്ന് സ്ലൈഡിങ് ജനൽ തുറന്ന കുട്ടി കസേര മറിഞ്ഞപ്പോൾ പുറത്തേക്കു വീണുവെന്നാണ് വിവരം. വീഴ്ചയിൽ തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇടുക്കി വെള്ളത്തൂവൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Advertisement