വാഹനാപകടത്തിൽ നാലു വയസ്സുകാരി മരിച്ചു

515
Advertisement

തൃശ്ശൂർ. വടക്കാഞ്ചേരിയിൽ വാഹനാപകടത്തിൽ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസ്സും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് മരണം. മുള്ളൂർക്കര സ്വദേശിനി നാലുവയസ്സുള്ള നൂറാ ഫാത്തിമയാണ് മരിച്ചത്. പെട്ടി ഓട്ടോയിൽ സഞ്ചരിച്ചിരുന്ന പിതാവ് ഉനൈസ് 31 വയസ്സ്, ഭാര്യ റൈഹാനത്ത് 26 എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് സുഖമില്ലാതിരുന്നതിനാൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ ആയിരുന്നു അപകടം. അപകടം വടക്കാഞ്ചേരി ഓട്ടുപാറയിൽ

Advertisement