ഹോട്ടലിൽ നിന്ന് പാർസൽ വാങ്ങിയ ബിരിയാണിയിൽ ചത്ത പാറ്റ

450
Advertisement

മലപ്പുറം. നിലമ്പൂരിൽ ഹോട്ടലിൽ നിന്ന് പാർസൽ വാങ്ങിയ ബിരിയാണിയിൽ ചത്ത പാറ്റ. നിലമ്പൂർ സ്റ്റേഷനിലെ പോലീസുകാരൻ ഉച്ചക്ക് കഴിക്കാൻ വരുത്തിയ പാർസൽ ബിരിയാണിയിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് വിവരം അറിയിച്ചതതിനെ തുടർന്ന് ഹോട്ടലിൽ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി. ഹോട്ടൽ ഉടമയ്ക്ക് നോട്ടീസ് നൽകി. പാർസലിൽ ചത്ത പാറ്റയെ കിട്ടിയ വിവരം ഹോട്ടലിൽ അറിയിച്ചപ്പോൾ പകരം ബിരിയാണി തരാമെന്നായിരുന്നു ഹോട്ടൽ ജീവനക്കാരുടെ പ്രതികരണമെന്ന് സി.പി.ഒ അജിത് പറഞ്ഞു.

Advertisement