തൃശൂര്‍.അതിരപ്പള്ളി മലക്കപ്പാറ പാതയിൽ വഴി തടഞ്ഞ് ഒറ്റയാൻ കബാലി. റോഡിലേക്ക് മരം മറിച്ചിട്ടാണ് ഒറ്റയാൻ വഴി തടഞ്ഞത്. മലക്കപ്പാറക്ക് സമീപം പത്തടിപ്പാലത്താണ് കബാലി മരം മറിച്ചശേഷം റോഡിൽ നിലയുറപ്പിച്ചിരിക്കുന്നത്. ആന റോഡിൽ നിന്ന് മാറാത്തതിനാൽ മരം മാറ്റാനായില്ല. കെഎസ്ആർടിസി ബസ് അടക്കം നിരവധി വാഹനങ്ങൾ ഉൾവനത്തിൽ കുടുങ്ങിക്കിടക്കുന്നു
പാതയിൽ ഗതാഗതം തടസ്സപ്പെട്ടിട്ട് ഒരു മണിക്കൂറോളം





































