വിരമിക്കാൻ 5മാസം ബാക്കി; പ്രതിഭയുടെ മകനെതിരായ കേസിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലംമാറ്റി

1703
Advertisement

ആലപ്പുഴ: ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സര്‍വീസിൽ നിന്ന് വിരമിക്കാൻ അഞ്ചുമാസം മാത്രമുള്ള കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്കാണ് മാറ്റിയത്. ഡെപ്യൂട്ടി കമ്മീഷണറായ പി.കെ.ജയരാജ് ജില്ലയിലെ മദ്യ മാഫിയയ്ക്കെതിരെയും കർശന നടപടി സ്വീകരിച്ചിരുന്നു.

യു.പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവുമായി എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയത് വാർത്തയായിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റികൊണ്ട് ഉത്തരവിറക്കിയത്. അതേസമയം, സ്ഥലം മാറ്റം നേരത്തെ തീരുമാനിച്ചിരുന്നതാണെന്നാണ് എക്സൈസ് വകുപ്പിന്‍റെ വിശദീകരണം.

Advertisement