കൊച്ചി. പുതുവത്സരാഘോഷങ്ങൾക്ക് സംസ്ഥാനത്ത് കർശന നിയന്ത്രണം. വൈകിട്ട് നാലുമണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് നേരിട്ട് ബസ് സർവീസുകൾ ഉണ്ടാവില്ല. കോഴിക്കോട് ടൗണിൽ മാത്രം 750 പോലീസുകാരെ വിന്ന്യസിക്കും. ലഹരി സംഘങ്ങളെ കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധനയും ആയി പോലീസ്.
ഇത്തവണയും ന്യൂ ഇയർ അടുക്കുമ്പോൾ കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുകയാണ് പോലീസ്. സംസ്ഥാനത്തെ മിക്ക പുതുവത്സര ആഘോഷകേന്ദ്രങ്ങളിലും പോലീസ് ജാഗ്രത പാലിക്കും. കൊച്ചിയിലാണ് പ്രധാനമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
കോഴിക്കോട് ജില്ലയിലും പരിശോധന നടക്കും. ഇതിനായി 750 പോലീസുകാരെ കോഴിക്കോട് വിന്ന്യസിക്കും. സംസ്ഥാനവ്യാപകമായി ലഹരി സംഘങ്ങളെ കണ്ടെത്തുവാനുള്ള പരിശോധനയും ഉണ്ടാകും . പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിൽ മൂന്ന് ലഹരി പാർട്ടികൾ നടക്കുമെന്ന് സൂചന ലഭിച്ചിരുന്നു. കൊച്ചിയിൽ ഇതേ തുടർന്ന് കർശനമായ പരിശോധനയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പോകുന്നത്. വൈകുന്നേരം നാലുമണി കഴിഞ്ഞ് ഫോർട്ട് കൊച്ചിയിലേക്ക് ബസ്സുകൾ ഉണ്ടാകില്ല. എറണാകുളം നഗരത്തിൽ പുലർച്ചെ രണ്ടുമണിവരെ മെട്രോ സർവീസുകൾ നടത്തും. ഫോർട്ട് കൊച്ചിയിലടക്കം വഴിയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. ഇത്തവണ വെളിമൈതാനത്തിലെ പാപ്പാഞ്ഞിയെ മാത്രമാണ് കത്തിക്കുക. എങ്കിലും പരേഡ് മൈതാനിയിലെ കൊച്ചി കാർണിവലിലും തിരക്കുണ്ടാകും. തിരക്ക് കുറയ്ക്കാനായില്ലെങ്കിലും നിയന്ത്രിക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് പോലീസ്.
































