വിധവയുടെ പേരിൽ 35 ലക്ഷം രൂപയുടെ വ്യാജ വായ്പ,കരുവന്നൂർ ബാങ്ക് മുൻ മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

594
Advertisement

തൃശൂര്‍.വിധവയുടെ പേരിൽ 35 ലക്ഷം രൂപയുടെ വ്യാജ വായ്പ.കരുവന്നൂർ സഹകരണ ബാങ്ക് മുൻ മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.മുൻ മാനേജർ ബിജു കരീം 35 ലക്ഷം രൂപ വ്യാജവായി പേരുടെ തട്ടി എന്നാണ് പരാതി.മൂർക്കനാട് പൊയ്യാറകൗതമിന്റെ ഭാര്യ ജയ്ഷ നൽകിയ പരാതിയിലാണ് കോടതി നടപടി.ആദ്യമായാണ് സ്വകാര്യവ്യക്തിയുടെ പരാതിയിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കോടതി ഉത്തരവ് വരുന്നത്

2013ൽ 5 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.അത് 2018ൽ അടച്ചു തീർക്കുകയും ചെയ്തു.2022ൽ ബാങ്ക് ഉദ്യോഗസ്ഥർ എത്തി നോട്ടീസ് നൽകിയപ്പോഴാണ് വ്യാജ വായ്പയുടെ വിവരം അറിയുന്നത്.

Advertisement