ന്യൂസ് അറ്റ് നെറ്റ് BREAKING NEWS

386
Advertisement

ക്ഷേമ പെൻഷൻ തട്ടിപ്പ് കൃഷി വകുപ്പിൽ നിന്നും 29 പേരെ സസ്പെൻഡ് ചെയ്തു

2024 ഡിസംബർ 28 ശനി 9.00 PM

?വിഷം കഴിച്ച് മരിച്ച വയനാട് ഡി സി സി ട്രഷറർ എൻഎം വിജയൻ കെ പി സി സി ക്ക് നൽകിയ കത്ത് പുറത്ത്. ബത്തേരി അർബൻ സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാർത്ഥികൾ നൽകിയ പണത്തിൽ 10 ലക്ഷം ഐ സി ബാലകൃഷ്ണൻ എം എൽ എ യെ ഏല്പിച്ചതായും കോൺഗ്രസ്സ് നേതാക്കൾ കൈപ്പറ്റിയ പണം തിരികെ തന്നില്ലെന്നും സൂചന.

? പ്രചരിക്കുന്നത് വ്യാജകത്താണന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ.

?ബത്തേരിയിൽ അർബൻ സഹകരണ ബാങ്കിൽ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും ഡിസിസി ട്രഷററുടെയും മകൻ്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സി പി എം ജില്ലാ നേതൃത്വം

?ക്ഷേമ പെൻഷൻ തട്ടിപ്പിൽ 29 ജീവനക്കാരെ കൃഷി വകുപ്പിൽ നിന്ന് സസ്പെൻഡ് ചെയ്തു. അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയോടെ തിരിച്ച് പിടിക്കും.

?കാസർകോട് കാനത്തുർ എരഞ്ഞിപ്പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. റിയാസ് (17 ) ,യാസിൻ (13 ) കാണാതായ സമദ് (13 )എന്നിവരുടെ മൃതദേഹം കിട്ടി.

? കണ്ണൂർ വള്ളിത്തോട് ചരൾ പുഴയിൽ കുളിക്കുന്നതിനിടെ കണ്ണൂർ വാരം സ്വദേശികളായ ആൽവിൻ ,വിൻസൻ്റ എന്നിവർ മുങ്ങി മരിച്ചു. മൃതദേഹം ഇരിട്ടി ആശുപത്രിയിലേക്ക് മാറ്റി.

? സമരം ചെയ്യുന്ന കർഷകനേതാവ് ദല്ലേ വാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി പഞ്ചാബ് സർക്കാരിന് നിർദേശം നൽകി.

Advertisement