കൊച്ചിയിൽ പപ്പാഞ്ഞി കത്തിക്കൽ ഇത്തവണ ഇല്ല

107
Advertisement

കൊച്ചിയില്‍ ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല. അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ചാണ് നടപടി. കാര്‍ണിവല്‍ കമ്മിറ്റി നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ണിവല്‍ റാലി ഉള്‍പ്പടെയുള്ള പരിപാടികളും ഇത്തവണ ഉണ്ടാകില്ല. ഫോര്‍ട്ട്‌കൊച്ചി ഡെപ്യൂട്ടി കളക്ടര്‍ കെ മീര IAS ആണ് ഇക്കാര്യം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്.

Advertisement