വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ ന്യൂ ഇയർ പരിപാടിയ്ക്ക് കോടതി അനുമതി നിഷേധിച്ച സാഹചര്യത്തിൽ പരിപാടി തൃശൂരിലേക്ക് മാറ്റി.
“വയനാട്ടിലെ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന ന്യൂ ഇയര്‍ സണ്‍ബേണ്‍ പാര്‍ട്ടിയാണ് തൃശൂരിലേക്ക് മാറ്റിയത്. തൃശൂര്‍ കോര്‍പറേഷന്റെ പിന്തുണയോടെ പരിപാടി നടത്തും. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് സമീപമാണ് വേദി. വ്യാപാരി സംഘടനകളും കോര്‍പറേഷനും ബോബി ചെമ്മണ്ണൂരുമായി സഹകരിക്കും. ജനുവരി 31 ന് വെെകിട്ട് ആറു മണിയ്ക്ക് പരിപാടി ആരംഭിക്കും. വയനാട്ടില്‍ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ പരിസരവാസികള്‍ രംഗത്തെത്തിയിരുന്നു. പരാതിയും നല്‍കി. തുടര്‍ന്ന് കോടതി പരിപാടി നടത്തുന്നത് വിലക്കുകയായിരുന്നു.
































