മലയാളത്തിന്റെ അക്ഷരഗോപുരം ഇനി ഓര്‍മ; എംടിക്ക് വിട

130
Advertisement

മലയാളത്തിന്റെ അക്ഷരലോകത്ത് നികത്താനാവാത്ത വിടവ് തീര്‍ത്ത് മഹാനായ എം.ടി. വാസുദേവന്‍ നായര്‍ക്ക് ഇനി അന്ത്യവിശ്രമം. വൈകിട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡ് ശ്മശാമനത്തില്‍ (സ്മൃതിപഥം) ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. വസതിയായ സിതാരയില്‍ നിന്നും വിലാപ യാത്രയായിട്ടാണ് മൃതദേഹം സ്മൃതിപഥത്തിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യചടങ്ങുകള്‍.
എം ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. വീട്ടിലെത്തിയാണ് ആളുകള്‍ എംടിയെ അവസാനമായി ഒരുനോക്ക് കണ്ടത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ ആശുപത്രി പരിസരത്തും എത്തിയിരുന്നു.

Advertisement