അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ പോലിസുകാര്‍ പിടിയില്‍

1194
Advertisement

കൊച്ചി: അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പോലിസുകാര്‍ പിടിയില്‍. കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ രമേശും പാലാരിവട്ടം പൊലിസ് സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ഓഫിസര്‍ ബ്രിജേഷുമാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിനാമിയാണ് ഇരുവരും. അനാശാസ്യത്തിലൂടെ പൊലിസുകാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും എഎസ്ഐ രമേഷ് നേരത്തെ അച്ചടക്ക നടപടി നേരിട്ടുവെന്നും എസ്എച്ച്ഒ പിഎം രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

‘വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസുകാരെ കേസില്‍ പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്തതും. അനാശാസ്യം കേന്ദ്രത്തിന്റെ മുഖ്യസൂത്രധാരന്‍ രശ്മിയെന്ന ഒരു സ്ത്രീയാണ് അവരുടെ കീഴിലാണ് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നത്. കസ്റ്റമേഴ്സിനെ അവര്‍ കണ്ടെത്തിയ ശേഷം പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുത്ത് കച്ചവടം ഉറപ്പിക്കുകയായിരുന്നു രീതി. കടവന്ത്രയിലെ ലോഡ്ജില്‍ തന്നെയായിരുന്നു. അവിടെ തന്നെയാണ് മുഖ്യസൂത്രധാര രശ്മിയും സഹായിയും താമസിച്ചിരുന്നത്. ഹോട്ടലിലെ 103-ാം നമ്പര്‍ മുറിയാണ് അനാശാസ്യത്തിനായി ഉപോയഗിച്ചത്’ എസ്എച്ച്ഒ രതീഷ് പറഞ്ഞു.
ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു. ലോഡ്ജ് കേന്ദ്രീകരിച്ച നടത്തിയ അനാശാസ്യത്തിന്റെ അടിസ്ഥാനത്തില്‍ രശ്മിയെയും സഹായിയെയും ഒക്ടോബര്‍ മാസത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പൊലിസുകാരിലേക്ക് എത്തിയത്. ഇവരുടെ സാമ്പത്തിക വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായി കണ്ടെത്തി.
അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കുന്ന വിഹിതം പൊലിസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നുണ്ടായിരുന്നു. ലക്ഷങ്ങളുടെ ഇടപാടാണ് പൊലിസുകാരും രശ്മിയും തമ്മില്‍ നടന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പൊലീസുകാര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതും പൊലിസ് പരിശോധിക്കുന്നു.

Advertisement