എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

Advertisement

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്. അദ്ദേഹം കാല്‍ അനക്കുന്നുണ്ട്, കണ്ണ് തുറന്ന് നോക്കുന്നുണ്ട്, തിരിച്ച് വരാന്‍ പ്രാര്‍ഥിക്കാമെന്ന് ജയരാജ് പറഞ്ഞു. ആശുപത്രിയിലെത്തി എംടിയെ കണ്ടശേഷം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജ്.

Advertisement