കട്ടപ്പനയിൽ നിക്ഷേപതുക തിരിച്ചു കിട്ടാത്തതിൽ മനംനൊന്ത് വ്യാപാരി കോപ്പറേറ്റീവ് ബാങ്കിന് മുൻപിൽ ആത്മഹത്യ ചെയ്തു

67
Advertisement

ഇടുക്കി. കട്ടപ്പനയിൽ നിക്ഷേപതുക തിരിച്ചു കിട്ടാത്തതിൽ മനംതൊന്ത് വ്യാപാരി ആത്മഹത്യ ചെയ്തു. മുളങ്ങാശ്ശേരി സാബുവിനെയാണ് കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോപ്പറേറ്റീവ് ബാങ്കിന് മുൻപിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ ചികിത്സയ്ക്കായി ആവശ്യപ്പെട്ട രണ്ട് ലക്ഷം രൂപ ബാങ്ക് നൽകാത്തതിനെ തുടർന്നാണ് ആത്മഹത്യ. ഇന്നലെ ബാങ്കിൽ എത്തിയപ്പോൾ ജീവനക്കാർ അസഭ്യം പറഞ്ഞതായും പിടിച്ചു തള്ളിയതായും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. സാബുവിന്റെ മൃതദേഹം ഇപ്പോഴും ബാങ്കിന് മുൻപിൽ കിടക്കുകയാണ്. ആർ ഉൾപ്പെടെ എത്താതെ മൃതദേഹം കൊണ്ടുപോകാൻ ആകില്ലെന്ന നിലപാടിലാണ് ബിജെപിയും, കോൺഗ്രസും, വ്യാപാരി വ്യവസായി ഏകോപന സമിതി. ബാങ്കിനു മുമ്പിൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

Advertisement