ശബരിമല ഫ്ലൈ ഓവറിൽ നിന്ന് ചാടിയ തീർത്ഥാടകൻ മരിച്ചു

869
Advertisement

കർണാടക കനകപുര രാംനഗർ മധുരാമ്മ ടെമ്പിൾ റോഡിലെ തഗദുര ചാറിന്റെ മകൻ കുമാർ (40)എന്ന കുമാരസ്വാമിയാണ് മരിച്ചത്.മരണം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴി ഹൃദയാഘാതത്തെ തുടർന്ന്.ഇന്നലെ തിരക്കേറിയ സമയത്താണ് ഇയാള്‍ ഉയരത്തില്‍നിന്നും ചാടിയത്. വീണ് പരുക്കേറ്റ ഇയാളുടെ സംസാരത്തില്‍ മാനസികനില തകരാറിലായ ആളാണോ എന്ന സംശയവുമുണ്ടായി. ഉടനെ സന്നിധാനത്തെ മെഡിക്കല്‍ സെന്‍ററിലേക്കും പിന്നീട് പമ്പയിലേക്കും കൊണ്ടുപോയി. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു.

Advertisement