ശബരിമലയിൽ മാളികപ്പുറം ഫ്ലൈ ഓവറിൽ നിന്ന് തീർത്ഥാടകൻ താഴേക്ക് ചാടി

3508
Advertisement

ശബരിമല. മാളികപ്പുറം ഫ്ലൈ ഓവറിൽ നിന്ന് തീർത്ഥാടകൻ താഴേക്ക് ചാടി.
കർണാടക രാംനഗർ സ്വദേശി കുമാരസ്വാമിയാണ് ഫ്ലൈഓവറിന്റെ മേൽക്കൂരയിൽ കയറി താഴേക്ക് ചാടിയത്.
സാരമായ പരുക്കുകളുടെ സന്നിധാനം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് കുമാരസ്വാമി.
വീണതിനുശേഷം പരസ്പരവിരുദ്ധമായി ഇയാൾ സംസാരിച്ചതായി ശബരിമല എഡിഎം അരുൺ എസ് നായർ പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണോ എന്ന് പരിശോധിക്കും. കുമാര സ്വാമി രണ്ടുദിവസമായി സന്നിധാനത്ത് തമ്പടിച്ചിരുന്നതായി പോലീസും വ്യക്തമാക്കി.

Advertisement