കോഴിക്കോട്. പത്താം ക്ലാസ് പരീക്ഷ പേപ്പർ ഓൺലൈൻ ട്യൂഷൻ സെന്ററുകൾ വഴി ചോർന്നെന്ന് പരാതി. കൊടുവള്ളി കേന്ദ്രമായ MS സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് എതിരെയാണ് ആരോപണം. നടപടി ആവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തി.
സ്റ്റേറ്റ് സിലബസിലെ പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നുവെന്നാണ് പരാതി. പരീക്ഷ നടക്കുന്നതിന് തൊട്ടു തലേദിവസം, ക്വസ്റ്റ്യൻ പ്രെഡിക്ഷൻ എന്ന പേരിൽ യൂട്യൂബ് ചാനലുകളിൽ ചോദ്യപേപ്പറുകൾ പ്രത്യക്ഷപ്പെട്ടു.കൊടുവള്ളി കേന്ദ്രമായ MS സൊല്യൂഷൻ എന്ന സ്ഥാപനത്തിന് എതിരെയാണ് കെഎസ്‌യുവിന്റെ ആരോപണം. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് കെ എസ് യു പ്രതിഷേധവുമായി എത്തി.
നടപടിയെടുക്കുമെന്ന് ഡിഡിഇ ഉറപ്പ് നൽകിയതായി കെ എസ് യു കോഴിക്കോട് ജില്ല പ്രസിഡണ്ട് VT സൂരജ്.സമാനമായ പരാതികൾ കഴിഞ്ഞ വർഷവും ഉന്നയിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ ചോദ്യ പേപ്പറുകൾ ഓൺലൈൻ ട്യൂഷൻ സെന്ററുകൾക്ക് ചോർത്തി നൽകുന്നു എന്നാണ് ആരോപണം.







































സർ…. ബ്ലേഡ് ബാങ്കുകൾ പോലെയുള്ള ട്യൂഷൻ സെന്റർ അപേക്ഷിച്ചു ക്യാഷ് ഇല്ലാത്ത കുട്ടികൾക്ക് പഠിക്കാൻ ഉപകരിക്കുന്ന ഏറ്റവും നല്ലൊരു ഫ്ലാറ്റ് ഫോം ആണ് ഓൺലൈൻ ട്യൂഷൻ സെന്റർ.M.S സൊല്യൂഷൻ എത്രയോ വർഷമായി ഇങ്ങനെ ക്ലാസ്സ് നടത്തുന്നു… സമവാക്യങ്ങൾ പാട്ടുരൂപത്തിൽ പഠിപ്പിക്കുന്നു… ഒറ്റയാൾ പോരാട്ടം നടത്തുന്ന ആ ചെറുപ്പക്കാരൻ നന്നായി പഠിപ്പിച്ചു കൊടുക്കുന്നുമുണ്ട്…. പാവപ്പെട്ട കുട്ടികളുടെ ഭാവി ആണ് മറ്റ് മാഫിയകൾക്ക് വേണ്ടി ഇങ്ങനെ നശിപ്പിച്ചു കളയുന്നത്…. കുട്ടികളിൽ സർവ്വേ നടത്തൂ അവർ പറയും ഏത് തരം ക്ലാസ്സ് ആണ് അവർക്ക് ഇഷ്ടം ആണെന്ന്… പാട്ടും കളിയും ചിരിച്ചു എത്ര മനോഹരമായമാണ് ആ മിടുക്കർ ക്ലാസ്സ് എടുക്കുന്നത്…. പ്രെഡിക്ഷൻ… അത് എല്ലാ ടീച്ചർമാരും കുട്ടികളോട് പറയും ഇന്നത് പഠിക്കണം ഇമ്പോർട്ടന്റ് ആണെന്ന്…. അത് വന്നാൽ ഉടനെ ചോരുന്നതാണോ നമ്മുടെ പരീക്ഷ സംവിധാനം….. അങ്ങനെ ആണെങ്കിൽ മെഡിക്കൽ എൻട്രൻസ് പോലുള്ള സ്ഥലത്തെ അഴിമതി ആദ്യം നോക്കണ്ടേ…. എന്ത് വന്നാലും പാവപ്പെട്ട കുട്ടികളെ അടിച്ചമർത്തണം അത് ഭരണപക്ഷമായാലും പ്രതിപക്ഷമായാലും