നടിയെ അക്രമിച്ച കേസിൽ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

806
Advertisement

കൊച്ചി. നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്നു പരിശോധിച്ചതിൽ നടപടിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത്.
നടിയെ അക്രമിച്ച കേസിൽ അന്തിമവാദം നാളെ തുടങ്ങും

കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നു പരിശോധിച്ച വിവരം പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും അതിജീവിത സമീപിച്ചിരുന്നു.
പരാതിയിൽ അനുകൂല ഇടപെടൽ ഉണ്ടായില്ല.
നടപടിയെടുക്കേണ്ടത് ജുഡീഷ്യറിയുടെ ഭരണതലത്തിലാണ്. ഇതുണ്ടാവാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്തയച്ചതെന്ന് അതിജീവിത.
വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു.
മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ വിചാരണ കോടതി ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.
നിയമപരമായി ഇത് നിലനിൽക്കില്ലെന്ന് കോടതികൾ നിരീക്ഷിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം നാളെ തുടങ്ങും. നടപടിക്രമങ്ങൾ ഒരു മാസം കൊണ്ട് പൂർത്തിയായേക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ.

Advertisement