ആത്മഹത്യചെയ്ത ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരൻ ഉണ്ണിയുടെ സംസ്കാരം ഇന്ന്

295
Advertisement

കൊച്ചി. 11 മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരൻ ഉണ്ണിയുടെ സംസ്കാരം ഇന്ന്. ഉണ്ണിയുടെ ആത്മഹത്യയിൽ മാനേജ്മെന്റിന് എതിരായ പ്രതിഷേധം ശക്തമാക്കുകയാണ് തൊഴിലാളികൾ. ഉണ്ണി ജോലി ചെയ്തിരുന്ന ട്രാക്കോ കേബിൾസിന്റെ ഇരുമ്പനം മെയിൻ യൂണിറ്റിലേക്കും തിരുവല്ല യൂണിറ്റിലേക്കും ഇന്നലെ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
ജീവനക്കാരുടെ സമീപനമാണ് പ്രശ്ന പരിഹാരത്തിന് തടസ്സമെന്ന വ്യവസായ മന്ത്രി പി രാജീവിന്റെ പരാമർശത്തിൽ പ്രതിഷേധം വ്യാപകമാവുകയാണ്. മന്ത്രിക്കെതിരെ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വിവിധ തൊഴിലാളി സംഘടനകൾ.

Advertisement