ഒറ്റയ്ക്ക് യാത്ര ചെയ്ത പെൺകുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ രാത്രി ബസ് നിർത്തിയില്ല ,സ്കാനിയ ബസ് ജീവനക്കാരനെതിരെ പരാതി

6960
Advertisement

കോഴിക്കോട്. കെ.എസ്.ആർ ടി.സി സ്കാനിയ ബസ് ജീവനക്കാരനെതിരെ പരാതി. ഒറ്റയ്ക്ക് യാത്ര ചെയ്ത പെൺകുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ രാത്രി ബസ് നിർത്തിയില്ല. സംഭവം താമരശ്ശേരിയിൽ. രാത്രി 8.30 ന് എത്തേണ്ട ബസ് എത്തിയത് രാത്രി 10 ന്

താമരശ്ശേരി പഴയ സ്റ്റാൻഡിൽ ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബസ് നിർത്തിയത് അര കിലോമീറ്റർ മാറി കെ.എസ്.ആർ ടി സി ഡിപ്പോയിൽ. താമരശ്ശേരി കെടവൂർ വാഴക്കാലയിൽ അനാമികയാണ് പരാതി നൽകിയത്. പെൺകുട്ടി യാത്ര ചെയ്തത് ബംഗളൂരുവിൽ നിന്ന് താമരശ്ശേരിയിലേക്ക്

Advertisement