ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് തട്ടി വയോധികൻ മരിച്ചു

221
Advertisement

കോഴിക്കോട്. പേരാമ്പ്രയിൽ സ്വകാര്യ ബസ് തട്ടി വയോധികൻ മരിച്ചു. വാകയാട് സ്വദേശി അഹമ്മദ് (80) ആണ് മരിച്ചത്. അമിതവേഗതയിൽ എത്തിയ ബസ്, സ്റ്റാൻഡിൽ ഉണ്ടായിരുന്ന വയോധികന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസ്സുകൾ നാട്ടുകാർ തടഞ്ഞു.

Advertisement