വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. വയനാട് ചൂരല്‍മല ദുരന്തം ലെവല്‍ 3 ദുരന്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമോയെന്നതില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി യുഡിഎഫ് സമരം ശക്തമാക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ 19 ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് വാഗ്ദാന ലംഘനമാണ് എന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. കടകള്‍ തുറക്കാതെയും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും സമരവുമായി സഹകരിക്കണം എന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ വയനാടിനെ അവഗണിക്കുകയാണെന്നും ഇനിയും കയ്യുകെട്ടി നോക്കിയിരിക്കാന്‍ ആവില്ലെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.



































