കേരള സ്കൂൾ കായികമേള, അത് ലറ്റിക്സിൽ മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു

153
Advertisement

കൊച്ചി. കേരള സ്കൂൾ കായികമേള അത്ലറ്റിക്സിൽ മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു . 15 സ്വർണം ഉൾപ്പെടെ 124 പോയിന്റുമായി ഒന്നാമതുള്ള മലപ്പുറം ചരിത്രത്തിൽ ആദ്യമായി അത്ലറ്റിക് ചാമ്പ്യന്മാർ ആകാമെന്ന പ്രതീക്ഷയിലാണ് കുതിക്കുന്നത് . നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് തൊട്ടു പിന്നാലെയുണ്ട്. ഇന്ന് 100 മീറ്റർ റിലേ അടക്കം 30 ഫൈനലുകൾ നടക്കും. സ്കൂളുകളിൽ മലപ്പുറം ഐഡിയൽ കടകശ്ശേരിയും, എറണാകുളം മാര്‍ ബേസിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് .ഓവറോൾ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഇരട്ടിയോളം ലീഡാണ് നിലവിൽ തിരുവനന്തപുരത്തിന് ഉള്ളത്

Advertisement