ട്രോളി വിവാദത്തിൽ സ്വയം ട്രോളി പാലക്കാട്ടെ സിപിഎം

307
Advertisement

പാലക്കാട്.ട്രോളി വിവാദത്തിൽ പാലക്കാട്ടെ സിപിഐഎമ്മിൽ ഭിന്നത രൂക്ഷമായി. ട്രോളി ബാഗ് അല്ല ജനകീയ വിഷയങ്ങളാണ് ഉപതെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്ന മുതിർന്ന നേതാവ് എൻ എൻ കൃഷ്ണദാസിന്റെ പരാമർശമാണ് സിപിഐഎമ്മിനെ വീട്ടിലാക്കിയത്. ജില്ലാ നേതൃത്വം ഇടപെട്ട് തിരുത്തിയിട്ടും കൃഷ്ണദാസ് നിലപാട് ആവർത്തിച്ചത് പാർട്ടിയിലെ ഭിന്നതയുടെ നേർ സാക്ഷ്യമായി മാറി. നേതൃത്വത്തെ വകവെക്കാതെ കൃഷ്ണദാസ് നടത്തുന്ന പ്രതികരണത്തിൽ പാർട്ടി സംസ്ഥാന- ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് മണ്ഡലത്തിൽ ഉണ്ട്. പാർട്ടിയെ വെട്ടിലാക്കിയ പ്രസ്താവന നടത്തിയ കൃഷ്ണദാസിനോട് എം വി ഗോവിന്ദൻ സംസാരിച്ചേക്കും. ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ട്രോളി ബാഗ് വിവാദം ഉന്നയിക്കുന്നത് എന്നായിരുന്നു
യുഡിഎഫ് വിമർശനം. ഇത് പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് കൃഷ്ണദാസിൽ നിന്നുണ്ടായത്. അതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

Advertisement