പന്തീരാങ്കാവിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, മരുമകന്‍ പിടിയില്‍

1448
Advertisement

കോഴിക്കോട്. പന്തീരാങ്കാവിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യടിമേത്തൽ ജിഎല്‍പിഎസിന് സമീപം സിപി ഫ്ളാറ്റില്‍ സ്വദേശി
അസ്മബീ ആണ് മരിച്ചത്. ജോലി കഴിഞ്ഞ് എത്തിയ മകൾ, അസ്മാബിയെ മരിച്ച നിലയിൽ കാണുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.മകള്‍ക്കും മരുമകനുമൊപ്പമാണ് നാലുവര്‍ഷമായി ഇവര്‍ കഴിയുന്നത്. വീട്ടിൽ നിന്ന് സ്വർണവും വാഹനവും നഷ്ടപ്പെട്ടതായാണ് വിവരം. ഇവരുടെ മരുമകനെ പാലക്കാടുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
പന്തീരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement