ഒരു വയസ്സുകാരന്‍ ചികിത്സാ പിഴവ് കാരണം മരിച്ചുവെന്ന ആരോപണവുമായി കുടുംബം

1523
Advertisement

സ്വകാര്യ ആശുപത്രിയില്‍ ചികിത്സ പിഴവു മൂലം ഒരു വയസ്സുകാരന്‍ മരിച്ചുവെന്ന ആരോപണവുമായി കുടുംബം. തൃശൂരിലെ വിന്‍സെന്റ് ഡി പോള്‍ ആശുപത്രിയില്‍ ആണ് പനി ബാധിച്ച് കുട്ടിയെ പ്രവേശിപ്പിച്ചത്. നടത്തറ സ്വദേശി ദ്രിയാഷ് (ഒന്ന്) ആണ് മരിച്ചത്. ഡോക്ടര്‍ക്ക് പകരം നഴ്‌സ് ചികില്‍സിച്ചെന്നാണ് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നത്.
കുട്ടിയുടെ ആരോഗ്യനില വഷളായപ്പോള്‍ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ശിശുരോഗ വിദഗ്ധന്റെ നിര്‍ദേശ പ്രകാരമാണ് ചികില്‍സ നല്‍കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.

Advertisement