എഡിഎം കെ നവീൻ ബാബുവിന്റെ മരണം, ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ കളക്ട്രേറ്റ് മാർച്ച് നടത്തി

137
Advertisement

കണ്ണൂര്‍. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ്‌, കെ എസ് യു നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമത്തിനിടെ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു

കേസിൽ പി പി ദിവ്യയെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയിൽ കളക്ടർ ഭാഗമായെന്ന് മാർച്ച്‌ ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. തെറ്റ് തിരുത്തിയില്ലെങ്കിൽ ദിവ്യയെ പോലെ കളക്ടറെയും ജനങ്ങൾ വിലയിരുത്തുമെന്ന് കെ സുധാകരൻ.

ദിവ്യയെ സംരക്ഷിക്കാൻ കളക്ടറെ കൊണ്ട് കള്ളമൊഴി കൊടുപ്പിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു

Advertisement