‘ജനപ്രതിനിധികളെ പിടിച്ചുനിർ‌ത്തി ചോദ്യം ചെയ്യണം; തീറ്റ കിട്ടുന്ന കാര്യത്തിൽ മാത്രമാണ് മാധ്യമങ്ങൾക്ക് താൽപര്യം’

544
Advertisement

കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ ജനപ്രതിനിധികളെ പിടിച്ചുനിർ‌ത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദ്രോഹികളെ വച്ചു പൊറുപ്പിക്കരുത്. രാജിവച്ച് പോകാൻ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. തീറ്റ കിട്ടുന്ന കാര്യത്തിൽ മാത്രമാണ് മാധ്യമങ്ങൾക്ക് താൽപര്യമെന്ന അധിക്ഷേപവും സുരേഷ് ഗോപി നടത്തി. മുനമ്പം സമരപ്പന്തൽ സന്ദർ‌ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘മാധ്യമങ്ങളെ ആരും കുറ്റം പറയേണ്ട. അവർക്ക് എന്താണോ തീറ്റ, അതു മാത്രമേ അവരെടുക്കൂ. കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ആ പ്രസ്ഥാനങ്ങളെല്ലാം നിലനിർത്തിക്കൊണ്ടിരിക്കുന്നത്. അത് അവർക്ക് തിരിച്ചുപിടിച്ചേ പറ്റു. പക്ഷേ ജനങ്ങളുടെ കണ്ണീർ തീറ്റയാക്കുന്ന പ്രസ്ഥാനത്തിന്റെ ദഹനശക്തി നഷ്ടപ്പെടും. ഞാൻ അവരുടെ ശത്രുവല്ല. അവർ എന്റെയും ശത്രുവല്ല. എന്താണ് ശുദ്ധമായ മാധ്യമ പ്രവർത്തനം എന്നതിനെപ്പറ്റി നിശ്ചയം വേണം’’ – സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ മാധ്യമങ്ങളോട് മൂവ് ഔട്ടെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

Advertisement