പത്തനംതിട്ട. പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി. കോടതി വിധി സ്വാഗതം ചെയ്യുന്നു. അറസ്റ്റ് ചെയ്യേണ്ടത് പോലീസിന്റെ ഉത്തരവാദിത്തം
പൊതു പ്രവർത്തകയുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടി ആണ് ഉണ്ടായത്. അറസ്റ്റ് ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യത്തോട് ഒപ്പം നിൽക്കുന്നു,
കെസി വേണുഗോപാൽ കേരളത്തിൽ പൊലീസിന് രണ്ട് നീതിയാണെന്നും സിപിഐഎം ക്രിമിനലുകൾക്ക് പൂർണ്ണ സംരക്ഷണം നല്‍കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു.
ദിവ്യയുടെ ജാമ്യാപേക്ഷ തള്ളും എന്ന് നിയമം അറിയാവുന്ന എല്ലാവര്ക്കും അറിയാം. നഗ്നമായ നിയമ ലംഘനം ആണ് ഉണ്ടായത്.മുഖ്യമന്ത്രി പ്രതികരിച്ചത് തന്നെ ഒരാഴ്ചക്ക് ശേഷം. സിപിഐഎം കുടുംബം ആയിട്ട് കൂടി ഇതാണ് അവസ്ഥ.പൊലീസ് അന്വേഷിച്ചാൽ ഒരു നടപടി ക്രമത്തിലേക്കും പോകില്ല. ദിവ്യക്ക് ഉള്ള വിഹിതം കിട്ടാത്തതാണ് ദിവ്യയുടെ വിഷയം. ഏത് അറ്റം വരെയും കോൺഗ്രസ് മുന്നോട്ട് പോകുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.





































