ചേലക്കര.ചേലക്കരയിൽ പ്രചരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ മൂന്നുമുന്നണികളും ആത്മവിശ്വാസത്തിലാണ്.
സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുള്ള കുടുംബയോഗങ്ങളിലാണ് യുഡിഎഫ് ക്യാമ്പിന്റെ ശ്രദ്ധ.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രമ്യാ ഹരിദാസിന് വേണ്ടി നാളെ മണ്ഡലത്തിൽ എത്തും. മത്സരം കടുത്തതോടെ എൽഡിഎഫ് ക്യാമ്പ് അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ട് പങ്കെടുത്ത മേഖല യോഗങ്ങൾ ഇന്നലെ അവസാനിച്ചു. ചേലക്കരയിൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് എംവി ഗോവിന്ദന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. പൂരം വിവാദത്തിൽ മുന്നണിക്കുള്ളിൽ ഉണ്ടായ അഭിപ്രായ ഭിന്നത മറികടക്കുക എന്നതും എൽഡിഎഫിന് വെല്ലുവിളിയാണ്. എൻ ഡി എ നടത്തുന്ന പൊതുയോഗങ്ങളിൽ പ്രധാന ചർച്ചാവിഷയവും പൂരം കലക്കലാണ്. തൃശ്ശൂർ പൂര വിവാദത്തിനൊപ്പം അന്തിമഹാകാളൻകാവ് വെടിക്കെട്ട് വിവാദവും എൻഡിഎ സജീവ ചർച്ചയാക്കുന്നുണ്ട്. പ്രധാന നാല് സ്ഥാനാർത്ഥികളുടെയും മണ്ഡലപര്യടനവും പുരോഗമിക്കുകയാണ്




































