2024 ഒക്ടോബർ 24 വ്യാഴം 9.15 PM
എഡിഎംകെ നവീൻ ബാബുവിൻ്റെ മരണം; ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണർ എ ഗീത ഐഎഎസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
17 പേരുടെ മൊഴി രേഖപ്പെടുത്തി.പെട്രോൾ പമ്പിനുളള അനുമതി വൈകിപ്പിച്ചിട്ടില്ല. കൈകൂലി വാങ്ങിയതിന് തെളിവില്ല. പി പി ദിവ്യയ്ക്കെതിരെ നിരവധി പരാമർശങ്ങൾ റിപ്പോർട്ടിൽ
പാലക്കാട്ട് യുഡിഎഫ് പ്രചാരണത്തിന് എത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കെ.മുരളീധരൻ
പി വി അൻവറുമായുള്ള തർക്കം :പ്രതിപക്ഷ നേതാവിൻ്റെ നിലപാട് തെറ്റായിപ്പോയെന്ന് കെ.സുധാകരൻ, സതീശനും അൻവറും തെറ്റിയത് വിനയായതായും സുധാകരൻ
പ്രീയങ്കാ ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവർ ഉൾപ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക നൽകിയത് 10 പേർ
ജമ്മു കാശ്മീരിൽ സൈനീക വാഹനത്തിന് നേരെ ഭീകരാക്രമണം, ഒരു തൊഴിലാളി കൊല്ലപ്പെട്ടു.നാല് സൈനീകർക്ക് പരിക്ക്
ഇടത് മുന്നണി പ്രചാരണം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ചേലക്കരയിൽ
ഡാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുന്നു.നിരവധി പേരെ ഒഴിപ്പിച്ചു. പശ്ചിമ ബംഗാളിലും മുന്നൊരുക്കങ്ങൾ.