ന്യൂഡെല്‍ഹി. പോസ്റ്റര്‍ ഒക്കെ അടിച്ച് ഒട്ടിക്കുന്നതും ബോര്‍ഡുകള്‍ വയ്ക്കുന്നതും നേതാക്കള്‍ കാണണമെന്ന് നിര്‍ബന്ധമുള്ള പാര്‍ട്ടിക്കാരാണ് കോണ്‍ഗ്രസുകാര്‍. യാത്രയുമായി നേതാവ് വരുന്ന വഴിയിലേക്കു നോക്കി മാത്രം പോസ്റ്ററും ബോര്‍ഡും വയ്ക്കുന്ന രീതി കോണ്‍ഗ്രസാണ് കൊണ്ടുവന്നത്. കൂടുതല്‍ സമയം ഡെല്‍ഹിയിലുള്ള പ്രിയങ്കയെ കാണിക്കാന്‍ വയനാട്ടില്‍ പോസ്റ്റര്‍ ഒട്ടിച്ചിട്ടെന്ത് ചെയ്യാനാണ് അത് പൊതിഞ്ഞു ഡെല്‍ഹിയില്‍ കൊണ്ടുപോയി ഒട്ടിച്ച് സായൂജ്യമടയുകയാണ് ചിലര്‍.വയനാട് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കായി ഡൽഹിയിലും മലയാളം പോസ്റ്ററുകൾ വന്നത് കൗതുകമായി വോട്ടര്‍മാരില്ലെങ്കിലും നേതാവും കുടുംബവും അറിയണമല്ലോ. എഐസിസി , യൂത്ത് കോൺഗ്രസ് ആസ്ഥാനങ്ങൾക്ക് പുറമെ അശോക റോഡ് അടക്കമുള്ള ഇടങ്ങളിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. വയനാടിൻ്റെ പ്രിയങ്കരി എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റർ. വയനാട്ടിൽ പാർട്ടി ഇറക്കിയിട്ടുള്ള പോസ്റ്ററുകളാണ് ഡൽഹിയിലും പതിച്ചിട്ടുള്ളത്.
Home News Breaking News ഹിന്ദിക്കാരൊക്കെ കാണട്ടെ,പ്രിയങ്കയുടെ വയനാട്ടിലെ പോസ്റ്റര്‍ ഡെല്‍ഹിയിലും ഒട്ടിക്കുന്നു






































