രാഹുലിന് പിന്നില്‍ സരിനെതിരെ മുറിവേറ്റ മനസോടെ കോണ്‍ഗ്രസ്, ശോഭയാകുമോ ബിജെപിയുടെ സര്‍പ്രൈസ്

423
Advertisement

പാലക്കാട് . കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണയ പ്രഖ്യാപനത്തിന് പിന്നാലെ പ്രചരണത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് എത്തും. പി. സരിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുലിന് വൻ സ്വീകരണം ഒരുക്കാനാണ് പാലക്കാട് ഡി.സി.സി തയ്യാറെടുക്കുന്നത്. അതെ സമയം സർപ്രൈസ് സ്ഥാനാർത്ഥിയെ കളത്തിൽ ഇറക്കി പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവചനാതീതമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ .പി

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനായുള്ള പ്രചാരണം ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു.ചുമരെഴുത്തും പോസ്റ്റ് ഒട്ടിക്കലുമായി പ്രവർത്തകർ മണ്ഡലത്തിൽ സജീവമാണ്.രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് നേരെ കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ പി സരിൻ രംഗത്തെത്തിയതോടെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് കൂടുതൽ ചൂട് പിടിച്ചു.ഈ പശ്ചാത്തലത്തിൽ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിലേക്ക് എത്തുമ്പോൾ കോൺഗ്രസിന്റെ ശക്തി പ്രകടനം പാലക്കാട് കാണാനാവുക. രാവിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെയും കെ സി ജോസഫിനൊപ്പം പുതുപ്പള്ളിയിൽ
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ സന്ദർശിച്ച ശേഷമാണ് രാഹുൽ പാലക്കാട്ടെക്ക് എത്തുന്നത്. തെരഞ്ഞെടുപ്പിൽ രാഹുൽ വിജയിക്കുമെന്നും രാഹുൽ ഷാഫിയുടെ സ്ഥാനാർഥിയല്ല കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ പ്രവർത്തകർ അംഗീകരിക്കണമെന്ന്
പാലക്കാട് DCC പ്രസിഡണ്ട് എ തങ്കപ്പൻ വ്യക്തമാക്കി. സരിൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാൽ അത് മുന്നണിയെ ഒരുതരത്തിലും ബാധിക്കില്ലന്നും തങ്കപ്പൻ.

അതെ സമയം സർപ്രൈസ് സ്ഥാനാർത്ഥിയെ കളത്തിൽ ഇറക്കി പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവചനാതീതമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി ശോഭാ സുരേന്ദ്രനെ കളത്തിൽ ഇറക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്.

Advertisement