ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS                    ടി ടി ജിസ് മോൻ വയനാട്ടിൽ ഇടത് സ്ഥാനാർത്ഥി ?

773
Advertisement

2024 ഒക്ടോബർ 17 വ്യാഴം, 9.00 am

?എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായേക്കും.

?ശബരിമല മേൽശാന്തിയായി എസ് അരുൺകുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്.ലക്ഷ്മി നട ക്ഷേത്രത്തിലെ പൂജാരിയാണ്.

?കോഴിക്കോട് തിരുമംഗലത്ത് ഇല്ലം വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുക്കപ്പെട്ടു.

?പി സരിൻ്റെ ഇന്നലെത്തെ വാർത്താ സമ്മേളനത്തിൽ പാർട്ടി വിരുദ്ധതയില്ലെന്ന് കണ്ടെത്തൽ, രാജിവെയ്ക്കില്ലെന്ന് സരിൻ

? പി സരിൻ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും, പറയാനുള്ളത് പറയുമെന്നും സരിൻ

?ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലെ പി വി അൻവറിൻ്റെ ഡിഎംകെ സ്ഥാനാർത്ഥികളെ രാവിലെ 10ന് പ്രഖ്യാപിക്കും.

?പാലക്കാട് മിൻഹാജും ചേലക്കരയിൽ എൻ കെ.സുധീറും ഡിഎം കെ സ്ഥാനാർത്ഥികളായേക്കും.

?വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ മത്സരിക്കുന്നില്ലെന്ന് പി വി അൻവർ എം എൽ എ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും, വർഗ്ഗീയ ശക്തികൾക്കുമെതിരായ പോരാട്ടമെന്നും അൻവർ.

Advertisement